25 കോടി വയനാട്ടിലേക്ക്..വിറ്റത് ഒരു മാസം മുമ്പെന്ന് ഏജന്‍റ്..ഭാഗ്യവാനെ തേടി നാട്….

ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത് വയനാട് ജില്ലയില്‍. ഏജന്റ് ജിനീഷ് എ എം എന്നയാളില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്. ഭാഗ്യശാലി ആരെന്നതില്‍ വ്യക്തതയില്ല. അയല്‍ സംസ്ഥാനക്കാരില്‍ ആരെങ്കിലുമാണോ ടിക്കറ്റ് വാങ്ങിയതെന്നും സംശയിക്കുന്നു.ഒരു മാസം മുന്‍പാണ് ടിക്കറ്റ് വിറ്റത്. ബത്തരിയുള്ള നാഗരാജ് എന്ന ഏജന്‍റാണ് ജിനേഷില്‍ നിന്ന് ടിക്കറ്റെടുത്ത് വിറ്റത്.നേരത്തെ വിറ്റ ടിക്കറ്റ് ആയതിനാല്‍ വാങ്ങിയ ആളെ ഓര്‍മയില്ലെന്നും നാഗരാജു പറഞ്ഞു.സുല്‍ത്താന്‍ ബത്തേരിയിലാണ് അദ്ദേഹത്തിന്‍റെ കട.

ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാടിന് ഒന്നാം സമ്മാനം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ജില്ലയില്‍ വില്‍പന താരതമ്യേന കുറവായിരുന്നുവെന്നും ജിനീഷ് പ്രതികരിച്ചു.ആദ്യമായാണ് ഒരു ബംപര്‍ ടിക്കറ്റില്‍ ഒന്നാം സമ്മനം ലഭിക്കുന്നതെന്നും ലോട്ടറി ഏജന്റായ ജിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍.

Related Articles

Back to top button