25 കാരി ശരീരത്തിൽ ടാറ്റൂ ചെയ്തു… എന്നാൽ തിരഞ്ഞെടുത്തത്…
ഇപ്പോൾ ഭൂരിഭാഗം ആളുകളുടെയും പ്രിയപ്പെട്ട ഇഷ്ടങ്ങളിൽ ഒന്നാണ് ശരീരത്തിൽ ടാറ്റൂ ചെയ്യുക. ഇഷ്ടപ്പെട്ട പേരുകൾ, ചിത്രങ്ങൾ ഒക്കെ ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത് ഇപ്പോൾ സാധാരണമാണ്.എന്നാൽ, 25 കാരിയായ ഒരു യുവതി തൻറെ ശരീരത്തിൽ പച്ചകുത്താൻ ആയി തിരഞ്ഞെടുത്ത കാര്യം അറിഞ്ഞാൽ ആരായാലും ഒന്ന് അമ്പരക്കും. ബസ് യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഈ യുവതി തൻറെ പ്രിയപ്പെട്ട ബസ് റൂട്ടും അതുവഴി ഓടുന്ന പ്രിയപ്പെട്ട ബസ്സും ആണ് ശരീരത്തിൽ ടാറ്റൂ ചെയ്ത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
എലിയട്ട് കോൾവിൻ എന്ന 25 -കാരിയാണ് ബസ് യാത്രകളോടുള്ള പ്രണയം തലയ്ക്കു പിടിച്ച് ഇങ്ങനെയൊരു കാര്യം ചെയ്തിരിക്കുന്നത്. കേൾക്കുമ്പോൾ ഇത് വിചിത്രമായി നമുക്ക് തോന്നാമെങ്കിലും എലിയെട്ടിന് അങ്ങനെയല്ല. തന്റെ ഏറ്റവും പ്രിയപ്പെട്ട ബസ് റൂട്ട് ആയ മാഞ്ചസ്റ്ററിൽ നിന്ന് സ്റ്റോക്ക്പോർട്ടിലേക്കുള്ള ബസ് റൂട്ട് നമ്പർ ആണ് ഇവർ തന്റെ കൈയിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എലിയെട്ട് സ്ഥിരമായി സഞ്ചരിക്കുന്ന ഒരു ബസ് റൂട്ട് ആണ് ഇത്. മാത്രമല്ല തൻറെ പ്രിയപ്പെട്ട പങ്കാളിയെ അവൾ കണ്ടുമുട്ടിയതും ഈ ബസ് റൂട്ടിലൂടെയുള്ള യാത്രക്കിടയിലാണ്. കഴിഞ്ഞ അഞ്ചുവർഷമായി ഇവർ ഒരുമിച്ചാണ് ഇത് വഴി സഞ്ചരിക്കുന്നതും.
ബസ് റൂട്ട് കയ്യിൽ ടാറ്റൂ ചെയ്ത ചിത്രം യുവതി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സ്വപ്നം സാക്ഷാത്കരിച്ചതിൽ സന്തോഷം ഉണ്ട് എന്ന കുറിപ്പോടെയാണ് ഇവർ ഈ ചിത്രം പോസ്റ്റ് ചെയ്തത്. എലിയട്ടിന്റെ അഭിപ്രായത്തിൽ ബസ് സർവീസ് 192, സ്റ്റോക്ക്പോർട്ട് ഏരിയയിലെ ഏറ്റവും ആശ്രയിക്കാവുന്ന ബസ് സർവീസുകളിൽ ഒന്നാണ്.