കാണാതായത് ഞായറാഴ്ച മുതൽ.. 24കാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി…

കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.വരവൂർ പിലാക്കാട് ഗോവിന്ദൻ ഉഷാ ദമ്പതികളുടെ മകൾ ഗ്രീഷ്മയെയാണ് വരവൂർ മഞ്ഞച്ചിറ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസായിരുന്നു. ഞായറാഴ്ച മുതൽ ഗ്രീഷ്മയെ കാണാനില്ലായിരുന്നു.

ബന്ധുക്കൾ ചെറുതുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വൈകിട്ട് വരവൂർ മഞ്ഞച്ചിറ കുളത്തിൽ യുവതിയുടെ ചെരിപ്പും ബാഗും കണ്ടെത്തിയത്. വടക്കാഞ്ചേരി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിൽ നിന്നും പുറത്തെടുത്ത മൃതദേഹം തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാരാമെഡിക്കൽ വിദ്യാർഥിനിയാണ് ഗ്രീഷ്മ.

Related Articles

Back to top button