23 വരെ അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി…

ഓണത്തിരക്ക് കണക്കിലെടുത്ത് കേരളത്തില്‍നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് 23 വരെ പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് 60 ബസുകള്‍ സര്‍വീസ് നടത്തും. കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ അധിക സര്‍വീസുകളും നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ് വഴിയും ENTE KSRTC NEO OPRS മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

നിലവിലുള്ള സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എസി, ഡിലക്‌സ് ബസുകള്‍ കൃത്യമായി സര്‍വീസ് നടത്തും. ബത്തേരി, മൈസൂരു, ബംഗളൂരു, സേലം, പാലക്കാട് കേന്ദ്രങ്ങളില്‍നിന്ന് അധികമായി ബസുകളും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

Related Articles

Back to top button