23കാരിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മാറി മാറി പീഡിപ്പിച്ചു
വിവാഹിതയായ 23കാരിയെ ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. ഡ്രൈവറായ ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ ഭര്‍ത്താവിന്റെ പിതാവ്, സഹോദരന്‍, അനന്തരവന്‍, വിവാഹം നടത്തിയ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് നവവധു പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ലഹരി ഗുളികകള്‍ നല്‍കി മയക്കിയായിരുന്നു പീഡനം.വിവാഹ ശേഷം യുവതിയെ സ്വന്തം വീട്ടിലേക്ക് വിടാന്‍ ഭര്‍ത്താവ് ഒരുക്കമായിരുന്നില്ല. ഒടുവില്‍ ഒരുനാള്‍ യുവതിയുടെ മാതാവ് കാണാനെത്തിയപ്പോഴാണ് മകളുടെ ദുരവസ്ഥ മനസിലാക്കി തിരികെ കൂട്ടിക്കൊണ്ട് പോയത്. യുവതി ലുധിയാന സ്വദേശിനിയാണ്. ഇവിടെയാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് സാഹ്നേവാള്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം തുടര്‍നടപടികള്‍ക്കായി പരാതി ഹനുമാന്‍ഗഡ് പൊലീസിന് അയച്ചു.ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരന്‍, ഭര്‍ത്താവിന്റെ അനന്തരവന്‍ തുടങ്ങിയവര്‍ പീഡിപ്പിക്കുന്നതായി യുവതി ഭര്‍ത്താവിനോട് വെളിപ്പെടുത്തിയെങ്കിലും അയാള്‍ ഗൗരവത്തോടെ എടുത്തില്ല. യുവതി പറയുന്നത് കള്ളമാണെന്നാണ് അയാള്‍ വിശ്വസിച്ചത്.