പുറമേ നോക്കിയാൽ റാന്നിയിലെ അടഞ്ഞുകിടക്കുന്ന ഒരു വീട്.. ആർക്കും സംശയമില്ല.. പക്ഷേ പരിശോധനയിൽ കണ്ടത്.. വീടിനുള്ളിൽ നടക്കുന്നത്…

ആർക്കും സംശയം തോന്നാത്ത, പുറമേ നോക്കിയാൽ അടഞ്ഞു കിടക്കുന്ന ഒരു വീട്ടിൽ നിന്നും എക്സൈസ് സംഘം വൻ വിദേശ മദ്യ ശേഖരം പിടികൂടി. പത്തനംതിട്ട റാന്നിയിലാണ് സംഭവം നടന്നത്. പത്തനംതിട്ട റാന്നി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 220 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്. റാന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പും സംഘവുമാണ് സ്ഥലത്ത് പരിശോധന നടത്തി വിദേശ മദ്യം പിടികൂടിയത്.
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എളംതുരുത്തിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 32.5 ലിറ്റര്‍ ഇന്ത്യന്‍ നിർമ്മിത വിദേശ മദ്യവുമായി ഷാജു കെ എല്‍ (57 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു എന്നതാണ്. തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദ് എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.



