സൈക്കിൾ അപകടത്തെത്തുടർന്ന് ഇടുപ്പിന് വേദനയുമായി യുവതി ഡോക്ടറുടെ അടുത്തെത്തി.. സ്കാനിങ്ങിൽ കണ്ടത് 22 വർഷം പഴക്കമുള്ള…

ഒരു ചെറിയ സൈക്കിൾ അപകടത്തെത്തുടർന്ന് ഇടുപ്പിന് വേദനയുമായി ഡോക്ടറുടെ അടുത്തെത്തിയ സ്ത്രീയുടെ ശരീരത്തിൽ നിന്ന് 22 വർഷം പഴക്കമുള്ള തെര്‍മോമീറ്ററിന്‍റെ കഷ്ണം നീക്കം ചെയ്തു. ചൈനയിലെ വുഹാനിലാണ് സംഭവം. ഹു എന്ന് വിളിപ്പേരുള്ള യുവതിയുടെ ഇടുപ്പില്‍ നിന്നാണ് ഡോക്ടർമാര്‍ തെർമോമീറ്റര്‍ നീക്കം ചെയ്തത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സംഭവമിങ്ങനെയാണ്, ഹു പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോൾ, സഹപാഠിയുടെ ഇറേസർ താഴെ വീണു. ഇതെടുക്കാന്‍ കുനിയുന്നതിനിടെ സഹപാഠി കസേരയില്‍ വച്ചിരുന്ന തെര്‍മോമീറ്ററിന്‍റെ ഗ്ലാസ് ഹുവിന്‍റെ ഇടുപ്പില്‍ തുളച്ച് കയറി. ഉടനെ ആശുപത്രിയില്‍ പോയെങ്കിലും അന്ന് ഡോക്ടർമാര്‍ പുറമേയ്ക്ക് കണ്ട ഗ്ലാസ് കഷ്ണം മാത്രമേ നീക്കം ചെയ്തൊള്ളൂ. പൊട്ടിയ ഭാഗം കണ്ടെത്താനായി ഡോക്ടർമാര്‍ അന്ന് എക്സറെ എടുപ്പിച്ചെങ്കിലും സുതാര്യമായ ഗ്ലാസ് എക്സ്റെയില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വർഷങ്ങൾക്ക് ശേഷം ആ സംഭവത്തെ കുറിച്ച് ഹു പോലും മറന്ന് പോയി.

എന്നാല്‍, അടുത്തിടെ ഉണ്ടായ സൈക്കിൾ അപകടത്തില്‍ ഹുവിന്‍റെ നട്ടെല്ലിനും പെൽവിസിനും വേദന അനുഭവപ്പെട്ടപ്പോൾ കൂടുതൽ പരിക്കുണ്ടോയെന്ന് പരിശോധിക്കാനായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അവരൊരു 3 ഡി സിടി സ്കാന്‍ പരിശോധന നടത്തിഎപ്പോഴാണ് ഹുവിന്‍റെ ഇടുപ്പെല്ലിന് പിന്നിലായി 2 സെന്‍റീമീറ്റര്‍ നീളമുള്ള ഒരു ഗ്ലാസ് കഷ്ണം കണ്ടെത്തിയത്.

ഭാഗ്യത്തിന് ആ തെര്‍മീറ്ററിന്‍റെ കഷ്ണത്തില്‍ മെര്‍ക്കുറി ഉണ്ടായിരുന്നില്ല. അതില്‍ മെര്‍ക്കുറി ഉണ്ടായിരുന്നെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വുഹാന്‍ ആശുപത്രിയിലെ ഡോക്ടർ ഷാങ് റണ്‍റാന്‍ പറഞ്ഞു.

Related Articles

Back to top button