കീഴടങ്ങിയത് പിടികിട്ടാപ്പുള്ളികളായ 22 മാവോയിസ്റ്റുകൾ.. 50,000 രൂപ അടിയന്തര സഹായം നൽകി..

ഛത്തീസ്​ഗഡിൽ പിടികിട്ടാപ്പുള്ളികളായ 22 മാവോയിസ്റ്റുകൾ കീഴടങ്ങി. ഇവർക്ക് സർക്കാർ പദ്ധതി പ്രകാരം മുപ്പത്തേഴര ലക്ഷം രൂപ വീതിച്ച് നൽകുമെന്നും ഇതുവരെ സംസ്ഥാനത്ത് കീഴടങ്ങിയത് 1476 മാവോയിസ്റ്റുകൾ എന്നും ഛത്തീസ്​ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യക്തമാക്കി.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന് മുന്നിലാണ് 22 പേരും കീഴടങ്ങിയത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള നിരാശയും സംഘടനയ്ക്കുള്ളിലെ വർധിച്ചുവരുന്ന ആഭ്യന്തര വിള്ളലുകളുമാണ് ആയുധങ്ങൾ ഉപേക്ഷിക്കാനുള്ള പ്രധാന കാരണങ്ങളായി മാവോയിസ്റ്റുകൾ ചൂണ്ടിക്കാട്ടിയത് എന്നും ഇത് മേഖലയിലെ മുതിര്‍ന്ന മാവോയിസ്റ്റ് നേത‍ത്വത്തിനേറ്റ കനത്ത പ്രഹരമാണ് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കീഴടങ്ങിയ ഓരോ മാവോയിസ്റ്റിനും അടിയന്തര സഹായമായി 50,000 നല്‍കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ- പുനരധിവാസ നയത്തിന് കീഴിൽ ഇവരെ പുനരധിവസിപ്പിക്കും.

Related Articles

Back to top button