പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞെടുത്ത് വണ്ടി കേറി.. ആരും സംശയിക്കില്ലെന്ന് കരുതി… യാത്രാമധ്യേ…
വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും 22 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടി. ഇന്നലെ വൈകീട്ട് 4:00 മണിക്ക് പാലക്കാട് ഐബിയും വാളയാർ ചെക്ക് പോസ്റ്റ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. TN40AE-4447 എന്ന രജിസ്ട്രേഷൻ നമ്പരോടുകൂടിയ ജി എസ് എം ട്രാൻസ്പോർട്ട് ബാംഗ്ലൂർ എറണാകുളം റൂട്ടിൽ ഓടുന്ന എയർ ബസിൽ നിന്നാണ് മെത്താംഫിറ്റാമിൻ പിടികൂടിയത്. എറണാകുളം തൃപ്പൂണിത്തറ മുൻസിപ്പാലിറ്റി എടപ്പാടം റോഡിൽ അശ്വതി വീട്ടിൽ ജോൺ മകൻ നിതീഷ് ജോൺ എന്ന യുവാവിന്റെ കയ്യിൽ നിന്നാണ് കണ്ടെടുത്തത്. പ്ലാസ്റ്റിക്ക് കവറിൽ കടത്തി കൊണ്ടു പോകുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ബി ജെ ശ്രീജി, ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസർമാരായ സന്തോഷ് എസ് മഹേഷ് ടി കെ, സിവിൽ എക്സൈസ് ഓഫീസറായ സതീഷ് എൻ എന്നിവരാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.