മാവേലിക്കരയിൽ ഹരിതകർമ്മ സേന പ്രവർത്തകയെ പറ്റിച്ച് യുവതി തട്ടിയത് 22.97 ലക്ഷം….
മാവേലിക്കര: ജർമ്മനിയിൽ ഡോക്ടർ ആണെന്ന വ്യാജേന ആൾമാറാട്ടം നടത്തി ഹോസ്പിറ്റലിൽ ജോലി നൽകാം എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മാവേലിക്കര സ്വദേശിനിയായ ഹരിതകർമ്മ സേന പ്രവർത്തകയിൽ നിന്നും 22.97 ലക്ഷം രൂപ തട്ടിയ കേസിലെ ഒരു പ്രതി അറസ്റ്റില്‍. പത്തനംതിട്ട അടൂർ സ്വദേശിനിയായ അനിത മുരളീധരൻ (44) നെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയിൽ നിന്നും 6 ലക്ഷത്തോളം രൂപ അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ പ്രതി.