21 കാരിക്ക് 15 കാരി മകൾ!!!

21 വയസുള്ള ഒരു യുവതിക്ക് 15 വയസുള്ള ഒരു മകളുണ്ട് എന്ന് പറഞ്ഞാൽ അത്ഭുതം തോന്നും അല്ലേ? അങ്ങനെ പറഞ്ഞാൽ ആറാം വയസിൽ എങ്ങനെയാണ് ഒരു കുഞ്ഞിന് ജന്മം നൽകുക എന്ന് തിരിച്ച് ചോദ്യവും വരാം. എന്നാൽ, 21 വയസുള്ള ഒരു സ്ത്രീ തന്റെ മകൾ 15 -കാരിയാണ് എന്നും അവളുടെ സ്കൂളിലെ യോ​ഗങ്ങൾക്ക് അടക്കം എന്ത് പരിപാടിക്ക് പോയാലും മറ്റുള്ള രക്ഷിതാക്കളുടെ ചോദ്യങ്ങൾ കേൾക്കേണ്ടി വരാറുണ്ട് എന്നും പറയുന്നു. സാമൂഹിക മാധ്യമങ്ങളിലാണ് കെന്റക്കിയിലുള്ള ഹണ്ടർ നെൽസൺ ഇക്കാര്യങ്ങളെല്ലാം പങ്ക് വച്ചത്. ടിക്ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നെൽസൺ പറയുന്നത്, ഹൈസ്കൂളുകാരിയായ കുട്ടിയുടെ പാരന്റ്സ് മീറ്റിം​ഗിന് പോയാൽ ആരും തന്നെ ​ഗൗരവത്തിൽ എടുക്കുന്നില്ല. താനേത് ​ഗ്രേഡിലാണ് പഠിക്കുന്നത് എന്നും മിക്കവരും ചോദിക്കുന്നു എന്നാണ്. ഏതായാലും പോസ്റ്റ് അധികം വൈകാതെ തന്നെ വൈറലായി. മിക്കവർക്കും അറിയേണ്ടിയിരുന്നത് വെറും 21 -കാരിയായ നെൽസൺ എങ്ങനെയാണ് ഒരു 15 -കാരിയുടെ അമ്മയായത് എന്നാണ്. മിക്കവരും കമന്റ് ബോക്സിൽ അത് ചോദിക്കുകയും ചെയ്തു. 21 -ാമത്തെ വയസിൽ 15 വയസുള്ള മകളുണ്ടാകണമെങ്കിൽ ആറാം വയസിൽ അമ്മയായിരിക്കണമല്ലോ, അങ്ങനെ സംഭവിക്കുമോ? എന്നും ആളുകൾ കമന്റിട്ടു.എന്നാൽ, എങ്ങനെയാണ് താൻ 15 -കാരിക്ക് രക്ഷിതാവായി മാറിയത് എന്ന് നെൽസൺ തന്നെ പറയുന്നുണ്ട്. തന്റെ അർദ്ധ സഹോദരിയാണ് 15 -കാരിയായ ​ഗ്രാസി. അവൾക്ക് തന്റെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടു. അതോടെ അവളെ ഫോസ്റ്റർ കെയറിലാക്കും എന്ന അവസ്ഥ വന്നു. അത് സംഭവിക്കാതിരിക്കാനാണ് താൻ അവളുടെ രക്ഷാകർത്താവായത് എന്നാണ് നെൽസൺ പറയുന്നത്.

Related Articles

Back to top button