ബംഗ്ലാദേശിനെതിരെ ടി20യില്‍ സഞ്ജുവും..പ്രധാന വിക്കറ്റ് കീപ്പര്‍…

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പ്രധാന വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ യുവ പേസര്‍മാരായ മായങ്ക് യാദവ്, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് പുതുമുഖങ്ങള്‍. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ബാക്ക്അപ്പ് കീപ്പറായി ജിതേഷ് ശര്‍മയുമുണ്ട്. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി.

പരമ്പരയില്‍ സഞ്ജു ഇന്ത്യയുടെ ഓപ്പണറായേക്കും. രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതും ജയ്‌സ്വാള്‍ – ഗിലര്‍ സഖ്യത്തിന് വിശ്രമം നല്‍കിയതും സഞ്ജുവിന് ഗുണം ചെയ്യും. അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജുവിനെ കളിപ്പിക്കാനാണ് ടീം മാനേജ്മെന്റിന്റെ നീക്കം. ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ സഞ്ജു ഓപ്പണറായി കളിച്ചിരുന്നുവെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. മൂന്നാം ടി20യില്‍ മൂന്നാമനായിട്ടും സഞ്ജു കളിച്ചു. ഇത്തവണയും റണ്‍സെടുക്കാതെയാണ് സഞ്ജു പുറത്തായത്.

Related Articles

Back to top button