നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോയിലും ബൈക്കിലും ഇടിച്ചു…ശേഷം…

ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം. കാർ ഓടിച്ചിരുന്ന വളാഞ്ചേരി സ്വദേശി രാജീവ് ശങ്കറിന് പരിക്കേറ്റു. പാലക്കാട് – കുളപ്പുള്ളി പാതയിൽ ലക്കിടി പെട്രോൾ പമ്പിന് സമീപം ഉച്ചക്ക് 1.10യോടെ ആയിരുന്നു അപകടം. പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ സമീപത്തെ പെട്ടിക്കടയിൽ ഇടിച്ചാണ് കാർ നിന്നത്. കാർ യാത്രികനെ ലക്കിടി കൂട്ടുപാതയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button