കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി വീട്ടമ്മമാരുടെ മാല കവരുന്ന വനിതാ മോഷ്ടാവിനെ പിടികൂടി…

വെള്ളറട : വെള്ളറട പോലീസ് പരിധിയില്‍ രണ്ടിടങ്ങളിലായി വീടുകളില്‍ കുടിവെള്ളം ചോദിച്ച് എത്തിയശേഷം മാലകവരുന്ന സംഘത്തി ലെ പ്രധാനിയെ പോലീസ് പിടികൂടി.തമിഴ്നാട് അതിർത്തിയിലെ ഊരമ്പ് പുന്നക്കട വെങ്കണ്ണി റോഡരികത്ത് വീട്ടില്‍ സുകന്യ (31) ആണ് പോലീസിന്റെ പിടിയിലായ ത്. കുന്നത്തുകാല്‍ ആറടിക്കര വീട്ടില്‍ ഡാളി ക്രിസ്റ്റലി(62) ന്റെ വീട്ടിലെത്തി കുടിവെള്ളം ചോദിച്ച ശേഷം രണ്ട്പവന്‍ മാല കവര്‍ന്ന കേസിലും, കുടപ്പനമൂട് ശാലേം ഹൗസില്‍ ലളിത (84) യുടെ മൂന്ന് പവന്‍ മാലകവര്‍ന്ന കേസിലുമാണ് പ്രതി പിടിയിലായത്. വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായംചെന്ന വനിതകളെ നോക്കി വച്ച ശേഷം ഇവിടെയെത്തി മാല കവരുന്ന രീതിയാണ് സുകന്യ നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, ഇന്‍സ്‌പെക്ട ര്‍മാരായ റസല്‍രാജ്, ശശികുമാര്‍, സിവില്‍ പോലീസുകാരായ ഷീബ, അശ്വതി, രാജേഷ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ നാടകീയമായി പിടികൂടിയത് കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Related Articles

Back to top button