നി​ർ​ഭ​യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് പെൺകുട്ടികളെ കാണാതായ സംഭവം..ഒ​രാ​ൾ വീട്ടിലെത്തിയതായി…

പാലക്കാട് നി​ർ​ഭ​യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ സംഭവത്തിൽ നിർണായക വിവരം.കാണാതായ പെൺകുട്ടികളിൽ ഒ​രാ​ൾ ​ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ മ​ണ്ണാ​ർ​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.മറ്റു രണ്ടുപേരെ കണ്ടത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് വ​നി​ത-​ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലെ സ​ഖി വ​ൺ സ്റ്റോ​പ് സെ​ന്റ​റി​ൽ നി​ന്ന് 17 വ​യ​സ്സു​ള്ള ര​ണ്ടു​പേ​രും പ​തി​നാ​ലു​കാ​രി​യും പു​റ​ത്തു​പോ​യ​ത്. ഇ​വ​രെ ന​ഗ​ര​ത്തി​ലെ ‘നി​ർ​ഭ​യ​കേ​ന്ദ്ര’​ത്തി​ൽ നി​ന്ന് തി​രു​വോ​ണ ദി​വ​സം കാ​ണാ​താ​യ​താ​ണ്. പി​ടി​കൂ​ടി​യ​ശേ​ഷം ജി​ല്ല ആ​ശു​പ​ത്രി​ക്ക് മു​ക​ളി​ലെ സ​ഖി കേ​ന്ദ്ര​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.കാ​ണാ​താ​യ​തി​ൽ പോ​ക്സോ അ​തി​ജീ​വി​ത​യും ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ട്.

Related Articles

Back to top button