പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്…

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയിലേഴ്‌സിന്. ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുകയായിരുന്ന കൊല്ലത്തിനു വേണ്ടി നായകന്‍ സച്ചിന്‍ ബേബി സെഞ്ചുറി നേടി.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിനു 213 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്തുകള്‍ ശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു.

Related Articles

Back to top button