മണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം…

റെയിൽവേ പാളം മുറിച്ചു കടക്കുവാൻ ശ്രമിക്കവെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. പാതിരപ്പള്ളി ചെട്ടികാട് നിവാസിൽ രഞ്ജു കുമാറിൻ്റെയും ചിത്രയുടെയും മകൻ വൈശാഖ് (20) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ പാതിരപ്പള്ളി റെയിൽ ക്രോസിന് വടക്ക് സൽക്കല ജങ്ഷനിലായിരുന്നു അപകടം. സമീപത്തെ വീട്ടിലെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് നടക്കുമ്പോഴാണ് ട്രെയിൻ തട്ടിയത്. പാളത്തോട് ചേർന്ന് നടക്കവേ ട്രെയിൻ വന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകട കാരണം. ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർഥിയായിരുന്നു.

Related Articles

Back to top button