ലെബനനിൽ വീണ്ടും സ്ഫോടനം..ഇത്തവണ പൊട്ടിത്തെറിച്ചത് വാക്കി ടോക്കികൾ..3 മരണം…

പേജറുകൾ പൊട്ടിത്തെറിച്ച് 2,800ലേറെ പേർക്ക് പരിക്കേൽക്കുകയും ഒമ്പത് പേർ മരിക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെ ലെബനാനിൽ വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചു. ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് സ്ഫോടനം നടന്നത്.മൂന്ന് പേര് മരിച്ചതായാണ് റിപ്പോർട്ട്.ഹിസ്ബുള്ള നേതാക്കളുടെ സംസ്കാര ചടങ്ങിനിടെയാണ് സംഭവം.എത്ര വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചുവെന്ന് അറിവായിട്ടില്ലെന്ന് ലെബനാൻ മാധ്യമങ്ങൾ പറയുന്നു.

Related Articles

Back to top button