ആറന്മുള ഉത്തൃട്ടാതി ജലമേള..ജേതാക്കൾ കോയിപ്രം, കോറ്റാത്തൂർ പള്ളിയോടങ്ങൾ…

ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ കോയിപ്രം, കോറ്റാത്തൂർ പള്ളിയോടങ്ങൾക്കു മന്നം ട്രോഫി.ഭക്തിയും ആചാരവും കായികശക്തിയും ഒത്തുചേരുന്ന ജലഘോഷയാത്രയിൽ 51 പള്ളിയോടങ്ങൾ പങ്കെടുത്തു. കാലാവസ്ഥ അനുകൂലമായതിനാൽ ജലമേള കാണാൻ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.നെഹ്റു ട്രോഫി മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ ആറന്മുള ഉത്തൃട്ടാതി ജലോത്സവം നടത്തിയത്.

എ ബാച്ചിൽ കോയിപ്രവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു. ആറന്മുളയിൽ ഇത് ആദ്യമായാണ് നെഹ്റുട്രോഫി മാതൃകയിൽ സമയത്തിന് അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യത തീരുമാനിച്ചത്. എ ബി ബാച്ചുകളിലായി 49 വള്ളങ്ങൽ മത്സരത്തിനിറങ്ങി. 51 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിലും പങ്കെടുത്തു. കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മുതവഴി പള്ളിയോടം ജലമേളക്ക് എത്തിയില്ല.

Related Articles

Back to top button