മലപ്പുറത്ത് നിപ്പ ബാധിച്ച രോഗിയെ ചികിത്സിച്ച നഴ്‌സും കുടുംബവും വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി…..

വെള്ളറട : മലപ്പുറത്ത് നിപ്പ രോഗിയെ ചികിത്സിച്ച നഴ്‌സും ഭര്‍ത്താവും മക്കളും വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് ആശുപത്രിലെ രോഗികളെയും അങ്കലാപ്പിലാക്കി. അമ്പൂരി സ്വദേശിയായ നഴ്‌സ് ആണ് മലപ്പുറത്ത് നിപ്പ രോഗിയെ ചികിത്സിച്ചത് തുടര്‍ന്ന് നാട്ടിലെത്തിയശേക്ഷമാണ് ചികില്‍സിച്ച രോഗിക്ക് നിപ്പ സ്ഥിരീകരിച്ചത്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതുകൊണ്ട് നഴ്‌സും ഭര്‍ത്താവും രണ്ട് മക്കളും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തി. സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡും അതിനുള്ള അനുബന്ധ ക്രമീകരണങ്ങളോ ഒന്നും ഇല്ലാത്തതുകൊണ്ട് ബ്‌ളോക്ക് അരോഗ്യ സ്റ്റാൻറ്റിംഗ്കമ്മറ്റിചെയര്‍മാന്‍ മെഡിക്കല്‍ ഓഫീസറുമായി ചര്‍ച്ച നടത്തുകയും മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശാനുസരണം നഴ്‌സിനെയും ഭര്‍ത്താവിനെയും രണ്ട് മക്കളെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നഴ്‌സിനെ ചികിത്സിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും അനുബന്ധ സ്റ്റാഫുകളും ആശങ്കയിലാണ്.

Related Articles

Back to top button