പ്രണയബന്ധത്തെ എതിര്‍ത്തു..അമ്മയെ കൊലപ്പെടുത്തിയ മകളും 20 കാരനായ കാമുകനും അറസ്റ്റിൽ…

വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും മകളുടെ കാമുകനും അറസ്റ്റിലായി.പവിത്ര(29), കാമുകനായ ലൗവ്‌ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കുറ്റം സമ്മതിച്ചതായും പ്രണയബന്ധത്തെ എതിർത്തതാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു.ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ചയാണ് ജയലക്ഷ്മിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അമ്മ കുളിമുറിയില്‍ വീണെന്നും തുടര്‍ന്ന് ബോധരഹിതയായെന്നുമാണ് മകള്‍ പറഞ്ഞിരുന്നത്. കുളിമുറിയില്‍ വീണ അമ്മയെ പിന്നീട് കട്ടിലില്‍ കൊണ്ടുവന്ന് കിടത്തിയെന്നും എന്നാല്‍, ഉടന്‍ മരണം സംഭവിച്ചെന്നുമായിരുന്നു ഇവരുടെ മൊഴി. തുടര്‍ന്ന് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്.ജയലക്ഷ്മി ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതോടെ പോലീസിന് സംശയം ബലപ്പെട്ടു. തുടര്‍ന്ന് മകളായ പവിത്രയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പവിത്ര വീടിന് സമീപം പലചരക്ക് കട നടത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവറായി ജോലിചെയ്യുന്ന ലൗവ്‌ലിഷിന് ജയലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള മുറി വാടകയ്ക്ക് നല്‍കി. തുടര്‍ന്നാണ് ജയലക്ഷ്മിയുടെ മകളായ പവിത്രയും ലൗവ്‌ലിഷും അടുപ്പത്തിലാകുന്നത്. എന്നാല്‍, ഇവരുടെ പ്രണയത്തെ ജയലക്ഷ്മിഎതിർത്തു.പക്ഷേ, അമ്മയുടെ എതിര്‍പ്പ് മറികടന്ന് പവിത്ര ലൗവ്‌ലിഷുമായുള്ള ബന്ധം തുടര്‍ന്നു. തുടര്‍ന്നാണ് തങ്ങളുടെ ജീവിതത്തിന് തടസ്സമാകുമെന്ന് കരുതി ജയലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.

Related Articles

Back to top button