സുഭദ്ര കൊലപാതകം..വീണ്ടും അറസ്റ്റ്..മയക്കാനുള്ള മരുന്ന് എത്തിച്ചു..അറസ്റ്റിലായത്…

സുഭദ്ര കൊലപാതക കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കേസിൽ അറസ്റ്റിലായ പ്രതി മാത്യുവിന്‍റെ സുഹൃത്തും ബന്ധുവുമായ റൈനോള്‍ഡിന‍്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. സുഭദ്രയെ മയക്കി കിടത്തുന്നതിനുള്ള മരുന്ന് എത്തിച്ച നല്‍കിയത് റൈനോള്‍ഡാണെന്ന് പൊലീസ് പറയുന്നു.സ്വര്‍ണം കവരുമ്പോള്‍ റൈനോള്‍ഡും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയത് അതിക്രൂര മർദ്ദനത്തിന് ശേഷമാണെന്നാണ് പൊലീസ് പറയുന്നത്. 73 കാരി സുഭദ്രയുടെ നെഞ്ചിൽ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശർമിളയും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. മേസ്തിരിയെ വിളിച്ചു വരുത്തി വീടിന് പിറകുവശത്ത് കുഴി എടുത്ത ശേഷം ഏഴാം തിയ്യതി വൈകുന്നേരം തന്നെയാണ് കൊലപാതകം നടന്നതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി.

Related Articles

Back to top button