പോർട്ട് ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്രം..പുതിയ പേര് എന്തെന്നോ?…

കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബർ ദീപുകളുടെ തലസ്ഥാന നഗരമായ പോർട്ട് ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്രം.പോർട്ട് ബ്ലെയർ ഇനിമുതൽ ‘ശ്രീ വിജയ പുരം ‘എന്ന് അറിയപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷാ അറിയിച്ചു. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയ പുരം പ്രതീകപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.ഒരുകാലത്ത് ചോള സാമ്രാജ്യത്തിൻ്റെ നാവിക താവളമായിരുന്നു ദ്വീപ് പ്രദേശം. ഇന്നത് രാജ്യത്തിൻ്റെ തന്ത്രപരവും വികസനവുമായ സ്വപ്നങ്ങൾക്ക് നിർണായക അടിത്തറയായി മാറിയെന്നും അദ്ദേഹം കുറിച്ചു.

“മുമ്പത്തെ പേരിന് കൊളോണിയൽ പാരമ്പര്യമുണ്ടായിരുന്നെങ്കിലും, ശ്രീ വിജയ പുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും എ & എൻ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതീകപ്പെടുത്തുന്നു.”- ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിൽ തീരുമാനം പ്രഖ്യാപിച്ചു.സെല്ലുലാർ ജയിൽ നാഷണൽ മെമ്മോറിയലിന് ഈ നഗരം പ്രശസ്തമാണ്, ഇത് ഒരു കാലത്ത് നിരവധി സ്വാതന്ത്ര്യ സമര സേനാനികളും മറ്റ് രാജ്യക്കാരും തടവിലാക്കിയ ജയിലായിരുന്നു.

Related Articles

Back to top button