ബഹിരാകാശത്ത് നിന്ന് ഇന്ന് സുനിത വില്യംസ് ഭൂമിയെ അഭിസംബോധന ചെയ്യും….വാര്‍ത്താസമ്മേളനം ഇന്ന് രാത്രി..

സുനിതാ വില്യംസും വില്‍മോര്‍ ബുച്ചും ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തില്‍ നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് നാസ അറിയിച്ചു.

ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിന്റെ ന്യൂസ് റൂമില്‍ വെച്ചാണ് വാര്‍ത്താസമ്മേളനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാസ, നാസ ആപ്പ്, നാസയുടെ വെബ്‌സൈറ്റ് എന്നിവയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യന്‍ സമയം 11.45നായിരിക്കും വാര്‍ത്താ സമ്മേളനം. സുനിത വില്യംസും ബുച്ച് വില്‍മോറും തങ്ങളുടെ അനുഭവങ്ങളും അവരുടെ ദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കിടുമെന്നാണ് സൂചന. ഇരുവരും ബഹിരാകാശത്തേക്ക് സഞ്ചരിച്ച ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വാര്‍ത്തസമ്മേളനം നടത്താന്‍ നാസയുടെ തീരുമാനം.

Related Articles

Back to top button