നിയമസഭ കയ്യാങ്കളിക്കേസ്..യു.ഡി.എഫ് മുൻ എം.എൽ.എമാർക്കെതിരായ കേസ് റദ്ദാക്കി ഹൈകോടതി…

കേരള നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മുൻ എം.എൽ.എമാർക്കെതിരായ കേസ് റദ്ദാക്കി ഹൈകോടതി. കെ. ശിവദാസൻ നായർ, എം.എ വാഹിദ്, ഡൊമിനിക് പ്രസന്‍റേഷൻ എന്നിവർക്കെതിരായ കേസ് ആണ് കോടതി റദ്ദാക്കിയത്. മുൻ എം.എൽ.എ ജമീല പ്രകാശം. കെ.കെ. ലതിക എന്നിവരെ അന്യായമായി തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നത്.

2023ലാണ് യു.ഡി.എഫ് എം.എൽ.എമാരെയും കേസിൽ പ്രതി ചേർക്കാൻ തീരുമാനിക്കുന്നത്. ഇതിനെതിരെയാണ് യു.ഡി.എഫ് എം.എൽ.എമാർ ഹൈകോടതിയെ സമീപിച്ചത്.2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ സംഘർഷമാണ് കേസിനാധാരം.

Related Articles

Back to top button