അന്‍വര്‍ എംഎല്‍എയുടെ കുടുംബത്തിന് നേരെ വധഭീഷണി…

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ കുടുംബത്തിന് നേരെ വധഭീഷണി. ഊമക്കത്ത് വഴിയാണ് കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിക്കത്ത് പി വി അന്‍വര്‍ പൊലീസ് മേധാവിക്ക് കൈമാറി.

കുടുംബത്തിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. എം ആര്‍ അജിത് കുമാറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പി വി അന്‍വര്‍. ഡിജിപിക്ക് തെളിവുകള്‍ കൈമാറിയ പി വി അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിക്കും ഇടതുമുന്നണി കണ്‍വീനര്‍ക്കും പരാതി നല്‍കും.

Related Articles

Back to top button