മണിപ്പൂരിലെ സ്ഥിതി മോശം..​അജ്ഞാ​ത​ർ സർക്കാർ ആശുപത്രി ക​ത്തി​ച്ചു…

വം​ശീ​യ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പൂ​രി​ൽ അ​ജ്ഞാ​ത​ർ സർക്കാർ ആശുപത്രി ക​ത്തി​ച്ചു. ജി​രി​ബം ജി​ല്ല​യി​ൽ ബോ​റോ​ബെ​ക്ര മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​ പൊ​ലീ​സ് ഔ​ട്ട്പോ​സ്റ്റി​ന് സ​മീ​പ​മു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​മാണ് കത്തിച്ചത്. ഇവിടെ ആ​രു​മി​ല്ലാ​യി​രു​ന്നു.അതിനാൽ വൻ അപകടമാണ് ഒഴിവായത്.സു​ര​ക്ഷ​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി.ജി​രി​ബം ജി​ല്ല​യി​ൽ ഈ ​മാ​സം ഏ​ഴി​ന് ന​ട​ന്ന അ​ക്ര​മ​ത്തി​ൽ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വം​ശീ​യ​ക​ലാ​പം പ​ട​രാ​തി​രു​ന്ന ജി​രി​ബം ജി​ല്ല​യി​ൽ ജൂ​ണി​ൽ 59കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ മെ​യ്തി- കു​ക്കി വി​ഭാ​ഗ​ക്കാ​ർ ത​മ്മി​ൽ തു​ട​ങ്ങി​യ സം​ഘ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ 200ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

Related Articles

Back to top button