തലപ്പുഴ റിസർവ് വനത്തിലെ മരം മുറി..ജീവനക്കാർക്ക് സസ്പെൻഷൻ…

വയനാട് തലപ്പുഴയിലെ റിസര്‍വ് വനത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട് രണ്ടു വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തു. എസ്എഫ്ഒ പി വി ശ്രീധരൻ, സി ജെ റോബർട്ട് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.തലപ്പുഴ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറുടെ പേരിൽ അച്ചടക്ക നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വനംവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തുടർ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ മാസം 29-നാണ് നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചില്‍ ഉള്‍പ്പെട്ട 43, 44 വനങ്ങളിലെ മരം മുറിച്ച് കടത്തിയത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഫെന്‍സിങ് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ മറവിലാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്.ആഞ്ഞിലി, കരിമരുത, വെണ്ണമീട്ടി തുടങ്ങിയ മരങ്ങളാണ് കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യാതൊരു അനുമതിയും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും തേടിയിട്ടുണ്ടായിരുന്നില്ല.

Related Articles

Back to top button