മകളെ മരണത്തിൽനിന്ന് കൈപിടിച്ചു കയറ്റിയ അഫ്സലിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് കുടുംബം…

തിരുവനന്തപുരം: ജീവിതത്തിലേക്ക് കൈപിടിച്ച് കരകയറ്റിയ രക്ഷകനെ കണ്ട് തീർത്താൽ തീരാത്ത നന്ദി പറഞ്ഞു സന്തോഷവും സ്നേഹവും അറിയിച്ച് നെയ്യാർ ജലസംഭരണിയിൽ വീണ പെൺകുട്ടിയും മാതാപിതാക്കളും ബന്ധുക്കളും. കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ച രാത്രി എട്ടര മണിയോടെ തങ്ങളുടെ മകളെ രക്ഷിച്ച ആളെ കാണണമെന്ന് ആവശ്യം അറിയിച്ചപ്പോൾ അഫ്സലിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ വിപിനൊപ്പം എത്തിയത്. നിറ കണ്ണുകളോടെ ആണ് ലക്ഷ്മിയും മാതാപിതാക്കളും ബന്ധുക്കളും അഫ്സലിനെ ആശുപത്രി മുറിയിൽ സ്വീകരിച്ചത്.
മകളെ തിരികെ തന്നതിന് ദൈവത്തിന് ഒപ്പമാണ് അഫ്സൽ എന്ന് ലക്ഷ്മിയും അമ്മ ഉദയശ്രീയും അച്ഛൻ സുധീറും പറഞ്ഞു. ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ഒരു ജീവനെ രക്ഷപെടുത്തിയതിൽ സന്തോഷം മാത്രമാണുള്ളതെന്ന് അഫ്സൽ പ്രതികരിച്ചു. താൻ രക്ഷപെടുത്തിയ ആളെ കാണണം സുഖ വിവരം തിരക്കണം മറ്റൊന്നും പ്രതീക്ഷിച്ചല്ല ഇങ്ങനെ ചെയ്യാൻ തോന്നിയതെന്നും അഫ്സൽ പറഞ്ഞു. ശനിയാഴ്ച രാവിലെ നെയ്യാർ ജലസംഭരണിയിലെ രണ്ടാം ചെറുപണക്ക് സമീപമാണ് 17 കാരിയായ പേയാട് ഭജനാമഠം വിമല നിവാസിൽ വിദ്യാർഥിനിയുമായ ലക്ഷ്മി 17 ബന്ധുക്കളായ 4 കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ കാൽവെഴുതി വെള്ളത്തിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന ചെറിയ കുട്ടി വീഴാൻ പോയപ്പോൾ കുട്ടിയെ പിടിച്ചു മാറ്റുന്നതിനിടെയാണ് ലക്ഷ്മി കാൽവ എഴുതി വെള്ളത്തിലേക്ക് പോയത്.

ബന്ധുക്കളുടെയും അവിടെ കൂടി നിന്നവരുടെയും നിലവിളികേട്ട് ഈ സമയം അതുവഴി സുഹൃത്തിന്റെ ആശുപത്രി ആവശ്യത്തിനായി ബൈക്കിൽ പോകുകയായിരുന്ന വാഹനം നിർത്തി സമ്പ്രനിയിലേക്ക് എടുത്തുചാടി ലക്ഷ്മിയെ കരക്ക് എത്തിക്കുകയായിരുന്നു. മൂന്നുതവണ കൈ ഉയർത്തി രക്ഷിക്കാനായി ലക്ഷ്മി കരഞ്ഞെങ്കിലും കൂടി നിന്നവർക്ക് ആർക്കും ലക്ഷ്മിയെ രക്ഷപ്പെടുത്താനായില്ല.

നെയ്യാർ ഡാം സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളിയായ ഷൈലജ ബീവിയുടെ മകനാണ് ബാങ്കിലെ കളക്ഷൻ ഏജന്റായും കാറ്ററിങ് ജോലിയും ഒക്കെ ചെയ്യൂ കുടുംബം പുലർത്തുന്ന അഫ്സൽ. നിർധന കുടുംബത്തിലെ അംഗമായ അഫ്സലിന് ഇപ്പോൾ നാനാഭാഗത്തുനിന്നും ആശംസയും ആദരവും ഒക്കെ ലഭിക്കുന്നു.

Related Articles

Back to top button