സിനിമ മേഖലയിലെ കുറച്ചുപേർ മോശമായി പെരുമാറുന്നവർ..സംവിധായകൻ മോശമായി പെരുമാറിയതായി നടി…

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സിനിമ സീരിയൽ നടി ഉഷ ഹസീന . തന്റെ സഹപ്രവർത്തകർ സംവിധായകർ മോശമായി പെരുമാറിയിട്ടുണ്ടെന്ന് തന്നോട് പറ‍ഞ്ഞിട്ടുണ്ട്. ഹോട്ടലിൽ കൊണ്ടുവന്ന് താമസിപ്പിച്ച് ആവശ്യം നടന്നില്ലെങ്കിൽ പിറ്റേ ദിവസം പറഞ്ഞുവിടുമെന്ന് സുഹൃത്ത് പറഞ്ഞതായി അവർ പറഞ്ഞു. കൂടാതെ തന്നോടും ഒരു സംവിധായകൻ മോശമായി പെരുമാറിയെന്നും നടി വ്യക്തമാക്കി.ആ സംവിധായകന്റെ സിനിമയിൽ പിന്നീട് അഭിനയിച്ചില്ല.പ്രതികരിച്ചതിന്റെ പേരിൽ തനിക്ക് സിനിമകൾ നഷ്ടമായെന്നും നടി പറഞ്ഞു.രണ്ട്, മൂന്ന് ​ദിവസങ്ങൾ കഴിയുമ്പോൾ വാർത്തകളെല്ലാം മുങ്ങിപോവാറാണ് പതിവ്. തെറ്റുകാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. ഇനിയുള്ള തലമുറയ്ക്കെങ്കിലും നല്ല രീതിയിൽ സുരക്ഷിതരായി ജോലി ചെയ്യാൻ സാധിക്കണം. ഇതിന് വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്നും അവർ പറഞ്ഞു.

Related Articles

Back to top button