മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു…

അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മത്സ്യ തൊഴിലാളി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡ് പറവൂർ തെക്കേ പാലക്കൽ വീട്ടിൽ റോക്കി ദേവസ്യ (ജോസി62) യാണ് മരിച്ചത്. തോട്ടപ്പള്ളി ഫിഷിങ് ഹാർബറിന് 10 കിലോമീറ്ററോളം പടിഞ്ഞാറ് കടലിൽ നെഫ്ര എന്ന വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ രാവിലെയായിരുന്നു സംഭവം. .ഒപ്പമുള്ളവർ ചേർന്ന് ഉടൻ തോട്ടപ്പള്ളി ഹാർബറിൽ കൊണ്ടുവന്നു. അവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പുന്നപ്ര സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു. ഭാര്യ: ജയ്നമ്മ. മക്കൾ: ജോസ്കി റോക്കി, ഷാരൂക്, രേഷ്മ. മരുമകക്കൾ: ജോസ് പ്രകാശ് (ഷിജു), അഞ്ജലി.

Related Articles

Back to top button