ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെതിലകനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് ഷമ്മി തിലകന്‍…………

മുമ്പ് മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് തിലകന്‍. പിന്നാലെ തനിക്ക് പല സിനിമകളിലും ലഭിച്ച വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് അദ്ദേഹം തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്.
ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘കള്ളന്‍’, ചിരിക്കണ ചിരി കണ്ടാ… എന്ന ക്യാപ്ഷനോ
ടെയാണ് അദ്ദേഹം നടന്‍ തിലകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഒരുപാട് അവഗണനകളും ആക്ഷേപങ്ങളും നേരെ വന്നിട്ടും അതെല്ലാം ഒരു ചെറു പുഞ്ചിരിയില്‍ ഒതുക്കി ആരോടും വിദ്വേഷമോ വെറുപ്പോ ഇല്ലാതെ മലയാള സിനിമയില്‍ തന്റെതായ ഒരു ഇരിപ്പിടം ഉണ്ടാക്കി …..ഈ അഭാവത്തില്‍ ആ വിടവ് നികത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല…….,
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ടി വിയില്‍ കണ്ടാ സമയം എനിക്ക് ആദ്യം ഓര്‍മ്മയില്‍ വന്നത് തിലകന്‍ ചേട്ടന്‍ പറഞ്ഞാ കാര്യങ്ങള്‍ ആയിരുന്നു അത് മുഴുവന്‍ ഇന്ന് സത്യം ആണ് തെളിഞ്ഞു, കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നു പോകില്ല. ഈ വാര്‍ത്ത കണ്ടപ്പോള്‍ അന്ന് തിലകന്‍ സാര്‍ പറഞ്ഞത് ഓര്‍ത്തു. മഹാ പ്രതിഭ തിലകന്‍ സാര്‍.. എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി വരുന്നത്.

Related Articles

Back to top button