ചെങ്ങന്നൂരിൽ വീട് കുത്തിത്തുറന്ന് സ്വർണം പണവും മോഷണം….മോഷണത്തിൻ്റെ സമയക്രമം കള്ളനെ കുടുക്കി…

ചെങ്ങന്നൂർ: ആലപ്പുഴ ചെങ്ങന്നൂരിൽ വീട് കുത്തിത്തുറന്ന് സ്വർണം പണവും മോഷ്ടിച്ച കള്ളനെ അതിസാഹസികമായി പിടികൂടി പൊലീസ്. ഒട്ടേറെ മോഷണ കേസിൽ പ്രതിയായ കോട്ടയം സ്വദേശി മാത്തുക്കുട്ടിയാണ് അറസ്റ്റിലായത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഡോക്ടർ ദമ്പതികൾ ജോലിക്ക് പോയ സമയം നോക്കിയായിരുന്നു കവർച്ച. വീടിൻ്റെ മുൻവാതിലിൻ്റെ പൂട്ട് തകർത്ത് അകത്തു കടന്ന കള്ളൻ 50 പവൻ സ്വർണവും ഇരുപതിനായിരം രൂപയും മോഷ്ടിച്ചു. മോഷണ രീതി പരിശോധിച്ചാണ് പോലിസ് പ്രതിയിലേക്കെത്തിയത്.
ചെങ്ങന്നൂർ പ്രാവിൻകൂട് ജം​ഗ്ഷന് സമീപമുള്ള വീട്ടിൽ കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഡോക്ടർ ദമ്പതികൾ ജോലിക്ക് പോയ സമയം നോക്കിയായിരുന്നു കവർച്ച. വീടിൻ്റെ മുൻവാതിലിൻ്റെ പൂട്ട് തകർത്ത് അകത്തു കടന്ന കള്ളൻ 50 പവൻ സ്വർണവും ഇരുപതിനായിരം രൂപയും മോഷ്ടിച്ചു. മോഷണ രീതി പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. കൊല്ലം തേവള്ളിയിൽ വാടകയ്ക്ക് താമസിക്കുകയാണ് കോട്ടയം വടവാതൂർ സ്വദേശി മാത്തുക്കുട്ടി. കൊല്ലംകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

Related Articles

Back to top button