സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം..നിരവധി പേർക്ക് പരുക്ക്…

കണ്ണൂർ പാനൂരിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. എസ്എഫ്ഐ – എംഎസ്എഫ് പ്രവർത്തകർ തമ്മിലടിച്ചു.സംഘർഷത്തിൽ ഇരു വിഭാഗത്തിലും പെട്ട ആറ് പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസ് എത്തിയിട്ടും ഉപരോധം തുടർന്നു. ഇതോടെ പോലീസ് ലാത്തി വീശി. വൈകിട്ട് 5 മണിയോടെ പാനൂർ ലീഗ് ഓഫീസിന് മുന്നിലായിരുന്നു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം ലീഗ് ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്.

Related Articles

Back to top button