ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം..കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി….

ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയെന്ന് സൂചന. വണ്ടേപുറം പാട ശേഖരത്തിന് സമീപം മൃതദേഹം കണ്ടെത്തിയതായിട്ടാണ് വിവരം.കസ്റ്റ‍ഡിയിലുള്ള യുവാവിനെ സംഭവ സ്ഥലത്തെത്തിച്ച് പരിശോധിച്ചു. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്‍റെ മരണം കൊലപാതകമാണോ എന്നതില്‍ സ്ഥിരീകരണമായില്ല. ഇതിനായി മൃതദേഹം പോസ്റ്മാർട്ടത്തിന് അയക്കും.സംഭവത്തിൽ തകഴി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Back to top button