ഹിജാബ് വിലക്കിയ കോളേജ് നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി…

മുബൈയിലെ സ്വകാര്യ കോളേജിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിദ്യാർത്ഥികൾ ക്യാമ്പസിൽ ഹിജാബ്, തൊപ്പി, ബാഡ്ജുകൾ എന്നിവ ധരിക്കുന്നത് വിലക്കിയ നടപടിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹിജാബ്, തൊപ്പി, ബാഡ്ജ് എന്നിവ ധരിക്കരുതെന്ന് വ്യക്തമാക്കുന്ന, ഉത്തരവിലെ രണ്ടാമത്തെ വ്യവസ്ഥ ഭാഗികമായി സ്റ്റേ ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Related Articles

Back to top button