വ്യാപാരി വ്യവസായി ഏകോപന സമിതി മെരീറ്റ് ഈവനിങ്ങും സ്കോളർഷിപ് വിതരണവും നടത്തി.

അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മെരിറ്റ് ഈവനിങ്ങും, സ്ക്കോളർഷിപ് വിതരണവും, മുതിർന്ന വ്യാപാരികളെ ആദരിക്കലും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. പറവൂർ പബ്ലിക്ക് ലൈബ്രറി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രതാപൻസൂര്യാലയം ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡന്റ്‌ ബി. പ്രദീപ് പറവൂർ അദ്ധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഷറഫ് പ്ലാമ്മുട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ. സുഭാഷ് സ്ക്കോളർഷിപ് വിതരണവും, യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഡി .വി. പ്രവീൺ മുതിർന്ന വ്യാപാരികളെ ആദരിക്കലും നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി കെ. ബി. ശശീന്ദ്രബാബു സ്വാഗതവും, ട്രഷറർ സി .ദേവരാജൻ ചടങ്ങിൽ നന്ദി പ്രസംഗവും നടത്തി.

Related Articles

Back to top button