പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ പ്രതികൾ അറസ്റ്റിൽ…

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 3 പേർ പിടിയിൽ.അരവിന്ദ്,ജിത്തു, ചന്ദ്രലാൽ എന്നിവരാണ് പിടിയിലായത്.ജുലൈ 29 ന് പെണ്‍കുട്ടിയെ വീട്ടിൽ നിന്നും ബൈക്കിൽ കടത്തി കൊണ്ടു പോയ കേസിലാണ് അറസ്റ്റ്. പെൺകുട്ടിയെ കാണാതായത് സംബന്ധിച്ച് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ അടൂർ ഭാഗത്ത് ഉള്ളതായി വിവരം ലഭിക്കുകയുമായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടേയും ആലപ്പുഴ ഡി.വൈ.എസ്.പി മധുബാബുവിന്റേയും നിർദ്ദേശാനുസരണം മാരാരിക്കുളം പോലീസ് ഇൻസ്പെക്ടർ എവി. ബിജുവിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം അടൂരിലെത്തി അടൂർ പോലീസിന്റെ സഹായത്തോടെ പ്രതികളെ അതി സാഹസികമായി പിടികൂടുകയുമായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Articles

Back to top button