പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു…

കോഴിക്കോട്: പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു. എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം. എളേറ്റിൽ ജി എം യുപി സ്കൂൾ വിദ്യാർഥിയായിരുന്നു.

പനി ബാധിച്ചതിനെത്തുടർന്ന് ഫാത്തിമയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നാലു ദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഫാത്തിമയുടെ പിതാവ് ഷരീഫ് നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം.

Related Articles

Back to top button