യൂറോകപ്പിലെ മിന്നും പ്രകടനം; നിക്കോ വില്യംസിനായി ബാഴ്‌സലോണ…

പാരിസ്: യൂറോ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യൂവതാരം നിക്കോ വില്ല്യംസിനെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ ചര്‍ച്ചകള്‍ ആരംഭിച്ചതായ് റിപ്പോര്‍ട്ട്. സ്‌പെയിനിനായ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാൻ നിക്കോക്കായി.

നിക്കോയുടെ ഏജന്റ് ഫെലിക്‌സ് ടെന്റയും ബാഴ്‌സലോണയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഡെക്കോയും തമ്മിൽ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ അത്‌ലറ്റിക് ബില്‍ബാവോയുടെ താരമാണ് നിക്കോ. യൂറോ കപ്പിലെ വിജയത്തിന് ശേഷം താരത്തെ നിരവധി ഇംഗ്ലീഷ് ക്ലബ്ബുകള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാല്‍ ബാഴ്സയിലേക്കെത്താൻ തന്നെയാണ് താരം താല്‍പ്പര്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബാഴ്‌സയ്ക്ക് മുന്നിലുള്ള പ്രധാന കടമ്പ നിക്കോയുടെ റിലീസ് ക്ലോസായി 58 മില്ല്യണ്‍ യൂറോയാണ്. പുതിയ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കും താരത്തെ ടീമിലെത്തിക്കാനായുള്ള പരിശ്രമത്തിലാണ്.

Related Articles

Back to top button