പക്ഷിപ്പനി; കേരളത്തിലും യു.എസിലും കണ്ടെത്തിയത് ഒരേ വകഭേദം…

കോട്ടയം: കേരളത്തിൽ പക്ഷിപ്പനിക്ക്‌ കാരണമായത് യു.എസിലും യൂറോപ്പിലും കണ്ടെത്തിയ വൈറസിന്റെ അതേ വകഭേദം. എച്ച്‌5എൻ1 2.3.4.4ബി എന്ന വകഭേദമാണിത്.

കേരളത്തിൽ ആലപ്പുഴ ജില്ലയിലും കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, തിരുവല്ല താലൂക്കുകളിലുമാണ്‌ പക്ഷിപ്പനി വ്യാപിച്ചത്‌. ഏപ്രിൽമുതൽ ജൂലായ്‌ വരെ 1,88,000 പക്ഷികളെ നശിപ്പിച്ചു. വൈറസിന്‌ ഇനിയും ജനിതകമാറ്റമുണ്ടായാൽ സ്ഥിതി ഗുരുതരമാകുമെന്നാണ്‌ മൃഗസംരക്ഷണവകുപ്പിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ 2025 വരെ താറാവുവളർത്തലിന് നിയന്ത്രണമേർപ്പെടുത്താൻ ആലോചിക്കുകയാണ്
കേരള സർക്കാർ.

ഇത്തവണ 56 പ്രഭവകേന്ദ്രങ്ങളാണ്‌ പക്ഷിപ്പനി പടർന്നുപിടിച്ച മേഖലകളായി കണ്ടെത്തിയത്‌. ഇതിൽ 32 ഇടങ്ങളിലാണ്‌ കോഴി, താറാവ്‌ എന്നിവയ്ക്ക്‌ രോഗബാധയുണ്ടായത്‌. ബാക്കി 24 പ്രദേശങ്ങളിൽ കാക്ക, പ്രാവ്‌, പരുന്ത്‌, മയിൽ, കൊക്ക്‌ എന്നിവയ്ക്കായിരുന്നു രോഗം കണ്ടെത്തിയത്.

Related Articles

Back to top button