ആമയിഴഞ്ചാന്‍ അപകടം..റെയില്‍വേയ്ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍…

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ റെയില്‍വേയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കേസെടുത്തത്.

നേരത്തെ തിരുവനന്തപുരം ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നോട്ടീസയച്ചിരുന്നു.സംഭവത്തില്‍ അന്തിമവിധി പറയുന്നതിന് മുമ്പ് റെയില്‍വേയുടെ വിശദീകരണം കേള്‍ക്കേണ്ടത് അനിവാര്യമായതിനാലാണ് നടപടി. അപടത്തിന്റെ ഉത്തരവാദിത്തം റെയില്‍വേയുടേതല്ലെന്നും ടണലില്‍ അടിഞ്ഞത് റെയില്‍വേ ഭൂമിയിലെ മാലിന്യമല്ലെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നേരത്തെ പറഞ്ഞിരുന്നു.

Related Articles

Back to top button