മലയാളി റിയാദിൽ നിര്യാതനായി; മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടരുന്നു…

റിയാദ്: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി റിയാദിൽ നിര്യാതനായി. പിലാക്കൽ അഷ്‌റഫ്‌ (55) ആണ് ബുധനാഴ്ച്ച രാവിലെ കിങ്​ ഖാലിദ്​ ആശുപത്രിയിൽ​ മരിച്ചത്​. റിയാദിലെ ഉമ്മുൽ ഹമ്മാമിലുള്ള സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. ദീർഘകാലമായി പ്രവാസിയാണദ്ദേഹം.

പിതാവ്: മുഹമ്മദ്‌ ഇല്ല്യാസ് ബാബുട്ടി ഹാജി (പരേതൻ), മാതാവ്: ഖദീജ (പരേത), ഭാര്യ: റുക്‌സാന, മക്കൾ: ജിഷ്ണ, നിഷ്മ. മൃതദേഹം കിങ്​ ഖാലിദ്​ ആശുപത്രി മോർച്ചറിയിലാണ്​. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീക്ക് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മാഈൽ പടിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Related Articles

Back to top button