പഞ്ചനക്ഷത്ര ഹോട്ടലിലെ കുളിമുറിയിൽ മറന്നുവച്ച 7 ലക്ഷം രൂപയുടെ രത്‌നമോതിരം മോഷണം പോയി..ജീവനക്കാര്‍ക്കെതിരെ പരാതി…

പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കവേ 7 ലക്ഷം രൂപ വിലയുള്ള വജ്ര മോതിരങ്ങൾ മോഷണം പോയതായി പരാതി.കാസര്‍കോട് ഉദുമ കാപ്പിലുളള റിസോര്‍ട്ടിലായിരുന്നു സംഭവം. ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശിയുടെ ഭാര്യയുടെ മോതിരങ്ങളാണ് കാണാതായത്. സംഭവത്തിൽ മുംബൈ സ്വദേശി നിഖിൽ പ്രശാന്ത് ഷാ ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി നൽകി.

ഞായറാഴ്ചയാണ് നിഖില്‍ പ്രശാന്ത ഷായും ഭാര്യയും റിസോര്‍ട്ടിൽ താമസത്തിന് എത്തിയത്.ഇതിനിടെ ഇവർ മറ്റൊരു മുറിയിലേക്ക് മാറിയിരുന്നു. നിഖിലിന്റെ ഭാര്യ കുളിമുറിയിൽ മറന്നുവച്ച മോതിരങ്ങളാണ് കാണാതായത്. മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാർ മോഷ്ടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button