മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചതായി പരാതി..കുട്ടി ആശുപത്രിയിൽ…

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊളിച്ചതായി പരാതി.അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയുടെ ദേഹത്തേക്ക് ചായ ഒഴിച്ചെന്നാണ് പരാതി.ഗുരുതരമായി പൊള്ളലേറ്റ കുട്ടി എസ്‌എടി ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. സംഭവത്തിൽ മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button