നാളെയും ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി…

ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ.കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.ജില്ലാ കളക്ടർ വി വിഗ്നേശ്വരിയാണ് അവധി പ്രഖ്യാപിച്ചത്. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.

അതേസമയം ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്കൂളുകൾക്കാണ് അവധി.

Related Articles

Back to top button