കല്ലുമല റെയില്‍വേ മേല്‍പ്പാല നിർമാണം : പുറമ്പോക്കിലെ മരങ്ങളുടെ മൂല്യനിർണയം നടത്തി

മാവേലിക്കര- സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി 38.22 കോടി ചിലവഴിച്ച് നിര്‍മിക്കുന്ന കല്ലുമല മേല്‍പ്പാലം പദ്ധതി പ്രദേശത്തെ പുറമ്പോക്ക് ഭൂമിയിലെ മരങ്ങളുടെ മൂല്യനിർണയം നടന്നു. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആരിഫ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെൻറ് കോർപ്പറേഷൻ ഓഫ് കേരള സീനിയർ മാനേജർ മുഹ്സിൻ ബക്കർ എന്നിവർ നേതൃത്വം നൽകി. പുറമ്പോക്ക് ഭൂമിയിലെ 12 മരങ്ങളുടെ മൂല്യനിർണയമാണ് നടത്തിയത്. റെയിൽവേ പുറമ്പോക്കിലെ മരങ്ങൾ മുറിച്ചു നീക്കാൻ നേരത്തെ അനുമതി കിട്ടിയിരുന്നു. ഏറ്റെടുത്ത ഭൂമിയിലെ മരങ്ങളും കെട്ടിടങ്ങളും പൊളിച്ചു നീക്കാനുള്ള നടപടികളിലേക്ക് ഉടൻ നീങ്ങുമെന്ന് മുഹ്സിൻ ബക്കർ അറിയിച്ചു.

Related Articles

Back to top button