തിരുവനന്തപുരത്ത് പണം കണ്ടമാനം സ്വാധീനിച്ചു..രണ്ട് കോടീശ്വരൻ മാരോടാണ് മത്സരിച്ചതെന്ന് പന്ന്യൻ രവീന്ദ്രൻ….

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ ആരെയും പഴി ചാരാൻ ഇല്ലെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. നല്ലത് പോലെ പ്രവർത്തിച്ചു, പക്ഷേ വിജയിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.പണത്തിന്റെ കുത്തൊഴുക്ക് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ഫലത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു.

രണ്ട് കോടീശ്വരന്മാരോടാണ് താൻ മത്സരിച്ചത്.പണം നൽകി വോട്ട് പർച്ചെയ്‌സ് ചെയ്തിട്ടുണ്ട്. പണം കണ്ടമാനം സ്വാധീനിച്ചു. തലസ്ഥാനത്ത് കോടികൾ വാരിവിതറിയിട്ടുണ്ടെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്തായിരുന്നു. ശശി തരൂരിനായിരുന്നു വിജയം.

Related Articles

Back to top button