കാസര്‍കോട് കോൺഗ്രസിൽ പൊട്ടിത്തെറി.. രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ….

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിലെ വിവാദത്തെത്തുടര്‍ന്ന് കാസര്‍കോട് കോൺഗ്രസിൽ പൊട്ടിത്തെറി .രാജിഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തി . രാജ്‌മോഹന്‍ ഉണ്ണിത്താനു വേണ്ടി പുറത്തു പോകുന്നുവെന്നാണ് ബാലകൃഷ്ണന്‍ പെരിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ചിത്രം സഹിതം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു.സുധാകരനും കെ.സി.വേണുഗോപാലും ഒഴികേയുള്ളവര്‍ എന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ഈ പോസ്റ്റ് ഉപയോഗിക്കും എന്നനിക്കറിയാമെന്നും പോസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്.

Related Articles

Back to top button