തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം..16 ലേറെ പേർക്ക് പരിക്ക്….

കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 ലേറെപ്പേർക്ക് പരിക്ക്. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണു കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്.കെഎസ്ആർടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവർമാർക്ക് സാരമായ പരിക്കുണ്ട്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.ബസിലുണ്ടായിരുന്ന പരിക്കേറ്റവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button